[ad_1]

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ വർഷം മുതൽ നോൺവെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്നായിരുന്നു മുൻ നിലപാട്.
കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദമുണ്ടായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം ഇപ്പോഴേ പ്രഖ്യാപിക്കുന്നതെന്നും ഇക്കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിന്‍റെ സ്വർണക്കപ്പ് കോഴിക്കോടുനിന്ന് കൊല്ലത്തേക്ക് ആഘോഷപൂർവം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറില്‍ താമസിക്കുന്ന ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ ഗാസയിലെ വീട് ഇസ്രയേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു
കലോത്സവ റിപ്പോർട്ടിംഗിൽ ഇക്കുറി ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ടെന്നും അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് കലോത്സവത്തിൽ പ്രത്യേക പാസ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കലോത്സവ വേദികളിൽ നവമാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും മാധ്യമ പ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ലെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
[ad_2]
