Real Time Kerala
Kerala Breaking News

അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം: മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു

[ad_1]

പാലക്കാട്: മകന്റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് അയ്യപ്പൻക്കാവാണ് സംഭവം. അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മർദ്ദനം നടന്നത്. അവശനിലയിൽ കിടപ്പിലായിരുന്ന ഇവരുടെ ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാടാങ്കോട് സ്വദേശികളായ അപ്പുണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പുണിയെ ആശുപത്രിയിലെത്തിക്കാൻ വന്ന ബന്ധുക്കളെ അനൂപ് മർദ്ദിച്ചെന്നും സംഭവ സമയത്ത് അനൂപ് മദ്യ ലഹരിയിലായിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്.



[ad_2]

Post ad 1
You might also like