Real Time Kerala
Kerala Breaking News

ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ല: മന്ത്രി ജെ ചിഞ്ചു റാണി

[ad_1]

തിരുവനന്തപുരം: ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ലെന്നും ഭാസുരാംഗന്‍റെ വീട്ടിലേക്ക് കടന്നുകയറിയ ഇഡിയുടെ പിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നും വ്യക്തമാക്കി മന്ത്രി ജെ ചിഞ്ചു റാണി. ഭാസുരാംഗനെതിരായ നടപടി വൈകിയില്ലെന്നും ഇഡി പരിശോധന വന്നപ്പോൾ പാർട്ടി നടപടിയെടുത്തതു കൊണ്ടാണ് മിൽമയിൽ നിന്ന് ഉടൻ ഭാസുരാംഗനെ നീക്കിയതെന്നും മന്ത്രി പറഞ്ഞു

ഇഡി റെയ്ഡിന് പിന്നാലെ, മിൽമ തിരുവനന്തപുരം മേഖല അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സ്ഥാനത്തു നിന്നും എൻ ഭാസുരാംഗനെ മാറ്റി പകരം മണി വിശ്വനാഥിനെ നിയമിച്ചിരുന്നു. മിൽമ യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത യൂണിയൻ തലപ്പത്തെത്തുന്നത്. ഭാസുരാംഗന് അനുവദിച്ച വാഹനവും മിൽമ തിരിച്ചെടുത്തു. ഭാസുരാംഗനെ കസ്റ്റഡിയിലെടുക്കുന്നതിൽ ഇഡി പിന്നീട് തീരുമാനമെടുക്കും.

തദ്ദേശ സ്ഥാപനങ്ങളെ വലിയ തകർച്ചയിലേക്ക് തള്ളിവിടുന്നതാണ് സർക്കാരിന്റെ നിലപാട്: വിമർശനവുമായി കെ സുരേന്ദ്രൻ

അതേസമയം, കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. അഖിൽ ജിത്തിന്റെ കാറും സീൽ ചെയ്തു. പരിശോധനക്ക് ശേഷം അഖിൽ ജിത്തുമായി ഇഡി കൊച്ചിക്ക് പുറപ്പെട്ടു.



[ad_2]

Post ad 1
You might also like