Real Time Kerala
Kerala Breaking News

ആദ്യകുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന് നടൻ ദിലീപൻ: പിന്നാലെ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് അതുല്യ

[ad_1]

സോഷ്യല്‍ മീഡിയയിലൂടെ താരമായ അതുല്യ പാലക്കലിനു ആരാധകർ ഏറെയാണ്. തമിഴ് നടനും സംവിധായകനുമായ ദിലീപൻ പുഗഴെന്ധിയെയാണ് താരം വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം അതുല്യയും താനും അച്ഛനമ്മമാരാകാൻ പോവുകയാണെന്ന സന്തോഷ വാര്‍ത്ത ഭര്‍ത്താവ് ദിലീപൻ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ഭർത്താവിന്റെ ചിത്രങ്ങൾ അതുല്യ ഡിലീറ്റ് ചെയ്തു. അതിന്റെ കാരണങ്ങൾ തേടുകയാണ് ആരാധകർ.

READ ALSO: ഈ റൊമാന്റിക് പൊസിഷനുകൾ ഉപയോഗിക്കുന്നത് ലൈംഗികവേളയിൽ ആനന്ദം വർദ്ധിപ്പിക്കും

‘ഇക്കാര്യം വെളിപ്പെടുത്താനുള്ള ശരിയായ സമയമാണ് ഇതെന്ന് ഞാൻ കരുതുന്നു, അതെ ഞാനും ഭാര്യ അതുല്യയും ഫെബ്രുവരിയില്‍ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം. ആറാം മാസമാണിത്. ഞങ്ങളുടെ കുഞ്ഞിനെ കൈകളില്‍ പിടിക്കാനുള്ള കാത്തിരിപ്പിലാണ്’, എന്നായിരുന്നു സ്കാൻ റിപ്പോര്‍ട്ടിന്റെ ചിത്രമടക്കമുള്ള ദിലീപന്റെ പോസ്റ്റ്.

ദിലീപന് ഒപ്പമുള്ള ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്ത അതുല്യ ഇൻസ്റ്റാഗ്രാമിലെ യൂസര്‍ നെയിം അതുല്യ ദിലീപൻ എന്നതിൽ നിന്നും അതുല്യ പാലക്കല്‍ എന്ന് മാറ്റുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ആരാധകർ ഇവർക്കിടയിൽ എന്ത് സംഭവിച്ചുവെന്നാണ് സംശയിക്കുന്നത്.



[ad_2]

Post ad 1
You might also like