Real Time Kerala
Kerala Breaking News

നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

[ad_1]

കോട്ടയം: നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ സ്വദേശിയാണ് വിനോദ് തോമസ് (47). രാവിലെ 11ന് വിനോദ് ബാറിനുള്ളിൽ എത്തിയിരുന്നു.

പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ, വൈകുന്നേരം 5.30 യോടെയാണ് വിനോദിനെ അബോധാവസ്ഥയിൽ ഹോട്ടൽ ജീവനക്കാർ കണ്ടത്. 2 മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ ഇരുന്ന വിനോദിനെ മണിക്കൂറുകൾ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്.

‘കേന്ദ്ര ഏജൻസികൾ നായ്ക്കളെ പോലെ’: വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്

പാമ്പാടി എസ്എച്ച്ഒ സുവർണ്ണകുമാറിന്റെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തി തുടർനടപടി സ്വീകരിച്ചു. അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്‌ഡിങ്, ജൂൺ, അയാൾ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.



[ad_2]

Post ad 1
You might also like