Real Time Kerala
Kerala Breaking News

കഷ്ടം, ദാരിദ്ര്യം പിടിച്ച ഷോ!! കിടപ്പറ തമാശയുമായി സ്റ്റാര്‍ മാജിക്ക്, വിമർശനം

[ad_1]

 ടെലിവിഷൻ പരിപാടികളിൽ ഏറെ ജനപ്രീതി നേടിയ ഒന്നായിരുന്നു സ്റ്റാർ മാജിക്. മിമിക്രി താരങ്ങളും സീരിയല്‍ താരങ്ങളും ഒരുമിക്കുന്ന ഈ പരിപാടിയ്ക്ക് നേരെ വിമർശനം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച വീഡിയോയാണ് വിമർശനങ്ങൾക്ക് കാരണം.

ടാസ്‌കിന് ശേഷം തങ്കച്ചന്‍ വിതുരയും മൃദുല വിജയും സ്‌റ്റേജില്‍ തയ്യാറാക്കി വച്ചിരുന്ന ബെഡിലേക്ക് കയറി കിടക്കുന്നതും പുതുപ്പനുള്ളിലേക്ക് മറയുന്നതുമായ തമാശയ്ക്ക് എതിരെയാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ഇമ്മാതിരി ഷോ എല്ലാം. ലേശം ഉളുപ്പ്, കഷ്ടം, ദാരിദ്ര്യം പിടിച്ച ഷോ, സപ്പോര്‍ട്ട് ചെയ്യുന്നവന്മാരെ പറഞ്ഞാല്‍ മതീ. കഷ്ടം തന്നെടേയ് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

read also: വിവാദ നോട്ടീസ്: സാംസ്‌കാരിക വിഭാഗം ഡയറക്ടര്‍ക്കെതിരെ നടപടി, വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്

ഫാമിലിന്റെ കൂടെ ഇരുന്നു കാണാന്‍ പറ്റിയ ഷോ ആയിരുന്നു ഇപ്പോള്‍ അതും പറ്റാതെ ആയി എന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. ഉളുപ്പില്ലാതായാല്‍ മനുഷ്യരും മൃഗങ്ങളും തുല്യം, കഷ്ടം ഇത്രയ്ക്കും അധഃപതിച്ച ഒരു പ്രോഗ്രാം, അനാവശ്യമായി മറ്റുള്ളവരെ ട്രോളിയും ഒക്കെ വെറുപ്പിച്ചുകൊണ്ട് പോകുന്ന ഒരു ദാരിദ്ര്യം പിടിച്ച പരിപാടി , ഭയങ്കര ഇഷ്ടപ്പെട്ട ഒരു പരിപാടി ആയിരുന്നു…ഇപ്പോ ഏറ്റവും വെറുക്കുന്ന ഒരു പരിപാടി ആയി മാറി എന്നിങ്ങനെ കടുത്ത ഭാഷയില്‍ തന്നെ പരിപാടിയെ വിമര്‍ശിക്കുന്നുണ്ട് പലരും.



[ad_2]

Post ad 1
You might also like