[ad_1]
ഏറ്റവും പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് മെസ്സഞ്ചർ (WhatsApp Messenger). മെറ്റയുടെ മെസ്സേജിങ് അപ്ലിക്കേഷൻ ആയ വാട്സ്ആപ്പ് ആൻഡ്രോയിഡിലും ഐഒഎസിലും വോയിസ് ചാറ്റ് ഫീച്ചർ അവതരിപ്പിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഈ ഫീച്ചർ ലഭ്യമാവുക. ഗ്രൂപ്പിലെ മറ്റാർക്കും ശല്യമാകാതെ ഉദ്ദേശിക്കുന്ന ആളുകളുമായി മാത്രം വോയിസ് കോളുകൾ ചെയ്യാൻ ഇതിലൂടെ കഴിയും.
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ആൻഡ്രോയിഡ് ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. ഗ്രൂപ്പുകളിൽ ആശയവിനിമയം എളുപ്പമാക്കാനും സൈലന്റ് പുഷ് നോട്ടിഫിക്കേഷനുകൾ വഴി മറ്റുള്ളവർക്ക് ശല്യമാകാതെ ഗ്രൂപ്പ് കോൾ ചെയ്യാനും ഇതിലൂടെ സാധിക്കുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മുൻപ് കോൾ ചെയ്താൽ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ തന്നെ ആ കോൾ എത്തുമായിരുന്നു എന്നാൽ വോയിസ് ചാറ്റ് ഫീച്ചർ വഴി കോൾ ചെയ്യുമ്പോൾ ആദ്യം ആ കോളിൽ ആരും ജോയിൻ ചെയ്യണം എന്നില്ല, ഗ്രൂപ്പിലെ അംഗങ്ങൾക്ക് കോളിൽ ആവശ്യമെങ്കിൽ ജോയിൻ ചെയ്യാൻ ഒരു സൈലന്റ് നോട്ടിഫിക്കേഷൻ ലഭിക്കും.
ഗ്രൂപ്പുകളിൽ ആരെങ്കിലും ഒരാൾ കോൾ ചെയ്യുമ്പോൾ എല്ലാവർക്കും ഈ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനാൽ ആർക്കും എപ്പോൾ വേണമെങ്കിലും ഇതിൽ ജോയിൻ ചെയ്യാനും സംസാരിക്കാനും തുടങ്ങാം. കോൾ തുടങ്ങി 60 മിനുട്ട് കഴിഞ്ഞിട്ടും ആരും ജോയിൻ ചെയ്തില്ലെങ്കിൽ കോൾ തനിയെ കട്ട് ആകും. ആർക്കും എപ്പോൾ വേണമെങ്കിലും ഇങ്ങനെ ഗ്രൂപ്പുകളിൽ വോയിസ് കോൾ സ്റ്റാർട്ട് ചെയ്യാം. ചാറ്റ് ബോക്സിന്റെ ഹെഡറിൽ ദൃശ്യമാകുന്ന കോൾ ടാബിൽ നിലവിൽ കോളിൽ ആരൊക്കെ പങ്കെടുക്കുന്നുണ്ട് എന്ന വിവരവും ലഭ്യമാകും. ഈ ഫീച്ചർ ഉപയോഗിക്കാൻ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യണം.
എങ്ങനെ ഉപയോഗിക്കാം?
1. നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക
2. വോയിസ് ചാറ്റ് തുടങ്ങേണ്ട ഗ്രൂപ്പ് ഓപ്പൺ ചെയ്യുക
3. സ്‌ക്രീനിൽ മുകളിൽ കാണുന്ന കോൾ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക
4. തുടർന്ന് വോയിസ് ചാറ്റ് ആരംഭിക്കാം
5. ഗ്രൂപ്പ് അംഗങ്ങൾക്ക് കോളിൽ ജോയിൻ ചെയ്യാനുള്ള പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും
മറ്റാർക്കും ബുദ്ധിമുട്ടാകാതെ ആവശ്യമായവരുമായി മാത്രം ഗ്രൂപ്പ് കോൾ ചെയ്യാൻ ഈ അപ്ഡേറ്റ് ഉപഭോക്താക്കളെ സഹായിക്കുന്നു.
[ad_2]
