Real Time Kerala
Kerala Breaking News

PM Kisan Samman Nidhi Yojana | പിഎം-കിസാന്‍ 15-ാം ഗഡു വിതരണം; 18000 കോടി രൂപ കര്‍ഷകരിലേയ്ക്ക്

[ad_1]

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) യോജനയുടെ 15-ാമത്തെ ഗഡു വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നല്‍കി. രാജ്യത്തെ 8.5 കോടി കര്‍ഷകര്‍ക്കാണ് 18000 കോടി രൂപ വിതരണം ചെയ്യുന്നത്. ജാര്‍ഖണ്ഡിലെ കുന്തിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പിഎം-കിസാന്‍ പദ്ധതിയ്ക്ക് കീഴില്‍ ഇതുവരെ സര്‍ക്കാര്‍ 2.75 ലക്ഷം കോടി രൂപ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. 14-ാം ഗഡു വിതരണം ജൂലൈ 5നായിരുന്നു ആരംഭിച്ചത്. ഫെബ്രുവരിയിലായിരുന്നു 13-ാം ഗഡു വിതരണം ചെയ്തത്. 2022 ഒക്ടോബറിലാണ് പിഎം-കിസാന്‍ പദ്ധതിയുടെ 12-ാം ഗഡു വിതരണം ചെയ്തത്.

പിഎം-കിസാന്‍ യോജനയിലൂടെ അര്‍ഹരായ കര്‍ഷകര്‍ക്ക് നാല് മാസം കൂടുമ്പോള്‍ 2000 രൂപയാണ് നല്‍കി വരുന്നത്. വാര്‍ഷിക തുകയായ 6000 രൂപയാണ് ഗഡുക്കളായി കര്‍ഷകരിലെത്തിക്കുന്നത്. വര്‍ഷത്തില്‍ മൂന്ന് തവണയായാണ് ഈ തുക കര്‍ഷകരിലെത്തുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലാണ് തുകയെത്തുന്നത്. 2019 ഫെബ്രുവരിയാണ് ഈ പദ്ധതി പ്രാബല്യത്തിലെത്തിയത്.

ഗുണഭോക്താക്കളാണോ എന്ന് എങ്ങനെ പരിശോധിക്കാം?

1. പിഎം-കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

2. know your status എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

3. നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. ക്യാപ്ച കോഡ് കൂടി ടൈപ്പ് ചെയ്ത ശേഷം get data ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

4. നിങ്ങള്‍ പദ്ധതിയ്ക്ക് അര്‍ഹരാണോ എന്ന വിവരം അടങ്ങുന്ന സ്‌ക്രീന്‍ തെളിയും.

ഗുണഭോക്താക്കളുടെ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?

1. പിഎം-കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

2. beneficiary list എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.

3. സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നീ വിവരങ്ങള്‍ നല്‍കുക.

4. get report ല്‍ ക്ലിക്ക് ചെയ്യുക.

ഇത്രയും ചെയ്താല്‍ ഗുണഭോക്താക്കളുടെ പട്ടിക സ്‌ക്രീനില്‍ ദൃശ്യമാകും. കൂടാതെ 155261, 01124300606 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചും വിവരങ്ങള്‍ അറിയാവുന്നതാണ്.

[ad_2]

Post ad 1
You might also like