Real Time Kerala
Kerala Breaking News

രണ്ടാം പാദത്തിൽ മികച്ച വരുമാനം! ലാഭം കൈവരിക്കാനാകാതെ കല്യാൺ ജ്വല്ലേഴ്സ്

[ad_1]

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദഫലങ്ങളാണ് പുറത്തുവിട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 4,427 കോടി രൂപയുടെ വരുമാനമാണ് നേടിയിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 0.9 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. അതേസമയം, 135 കോടി രൂപയാണ് ലാഭം. മുൻ സാമ്പത്തിക വർഷം സമാന പാദത്തിൽ 106 കോടി രൂപയുടെ ലാഭം നേടിയിരുന്നു. എന്നാൽ, ജൂണിൽ അവസാനിച്ച ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ പാദത്തിൽ 143 കോടി രൂപയായിരുന്നു ലാഭം.

കല്യാണിന്റെ ഇന്ത്യൻ ബിസിനസിൽ നിന്നുള്ള ലാഭം മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിലെ 95 കോടി രൂപയിൽ നിന്ന് 32 ശതമാനം ഉയർന്ന്, 126 കോടി രൂപയായി. ഇതിനോടൊപ്പം ഇന്ത്യൻ ബിസിനസിൽ നിന്നുള്ള വരുമാനം 32 ശതമാനം വർദ്ധനവോടെ 3,754 കോടി രൂപയിൽ എത്തിയിട്ടുണ്ട്. ഗൾഫ് ബിസിനസിലും മികച്ച പ്രകടനമാണ് കല്യാൺ ജ്വല്ലേഴ്സ് കാഴ്ചവെച്ചത്. ഗൾഫ് ബിസിനസിൽ നിന്നുള്ള വിറ്റുവരവ് രണ്ടാം പാദത്തിൽ 629 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം സമാനപാദത്തിൽ ഇത് 601 കോടി രൂപയായിരുന്നു. അതേസമയം, ഗൾഫ് ബിസിനസിൽ നിന്നുള്ള ലാഭം മുൻ വർഷത്തെ 14 കോടി രൂപയിൽ നിന്ന് ഇത്തവണ 12 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.



[ad_2]

Post ad 1
You might also like