Real Time Kerala
Kerala Breaking News

സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, അറിയാം ദീപാവലി ദിനത്തിലെ വില നിലവാരം

[ad_1]

സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബർ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. ദീപാവലി ദിനമായ ഇന്ന് ഒരു പവൻ സ്വർണത്തിന് 44,000 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,555 രൂപയുമാണ് വില നിലവാരം. വിശേഷ ദിനമായ ഇന്ന് കച്ചവടം പൊടിപൊടിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഇന്നലെ ഒരു പവൻ സ്വർണത്തിന് 360 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഇതോടെയാണ് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയത്.

45,120 രൂപ നിരക്കിലാണ് ഈ മാസം സ്വർണ വ്യാപാരം ആരംഭിച്ചത്. തുടർന്ന് നവംബർ മൂന്നിന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 45,280 രൂപ രേഖപ്പെടുത്തി. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ഈ മാസത്തെ ഉയർന്ന നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണം പവന് 840 രൂപയുടെ ഇടിവ് ഉണ്ടായിട്ടുണ്ട്.

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,937.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഗോള സ്വർണവിലയിൽ ഉണ്ടാകുന്ന ഇടിവ് വളരെ വലുതാണ്. ആഴ്ചകൾക്ക് മുൻപ് വരെ ട്രോയ് ഔൺസിന് 2,000 ഡോളറിലേക്ക് വരെ സ്വർണവില എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിയുന്ന കാഴ്ചയാണ് ദൃശ്യമായത്.



[ad_2]

Post ad 1
You might also like