9 പഠന മേഖലകളിൽ 6 ലക്ഷം രൂപ വരെ ഗ്രാന്റ്! റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം
[ad_1]

റിലയൻസ് ഫൗണ്ടേഷന്റെ ബിരുദാനന്തര ബിരുദ സ്കോളർഷിപ്പുകൾക്ക് അപേക്ഷ നൽകാൻ അവസരം. ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കാൻ കഴിയുക. ഇത്തവണ 9 പഠന മേഖലകളിലേക്ക് സ്കോളർഷിപ്പിനായി റിലയൻസ് ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിജിറ്റൽ, പുനരുപയോഗ ഊർജ്ജം, ബയോടെക്നോളജി എന്നിങ്ങനെ വിവിധ സാങ്കേതിക മേഖലകളിലെ വികസനത്തിന് ആവശ്യമായി യുവത്വത്തെ വളർത്തിയെടുക്കുക എന്നതാണ് സ്കോളർഷിപ്പ് നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾക്ക് ഡിസംബർ 17 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ മൂല്യ നിർണ്ണയം, അഭിരുചി പരീക്ഷ, വിദഗ്ധരുമായുള്ള അഭിമുഖം എന്നിവയ്ക്ക് ശേഷമാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. അർഹരായ 100 വിദ്യാർത്ഥികൾക്ക് പഠനകാലയളവിലേക്ക് 6 ലക്ഷം രൂപ വരെ ഗ്രാന്റ് നൽകുന്നതാണ്. കൂടാതെ, ഈ വിദ്യാർത്ഥികൾക്ക് വിദഗ്ധരുമായുള്ള ആശയവിനിമയം, മേഖലയുമായുള്ള പരിചയം, സന്നദ്ധ പ്രവർത്തന അവസരങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസന പരിപാടിയിൽ പങ്കെടുക്കാനും കഴിയും. വിശദവിവരങ്ങൾക്ക് റിലയൻസ് ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
[ad_2]
