Real Time Kerala
Kerala Breaking News

ഓഡി കാറുകൾ വാങ്ങാൻ ഇനി ചെലവേറും! വില വർദ്ധിപ്പിച്ചു

[ad_1]

ആഡംബര വാഹനങ്ങൾ ഇഷ്ടപ്പെടുന്നവരുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഓഡി. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി നിരവധി മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ വിപണിയിലെ കാറുകളുടെ വില വർദ്ധിപ്പിച്ചിരിക്കുകയാണ് ഓഡി. കാറുകൾക്ക് 2 ശതമാനം വില വർദ്ധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഓഡി കാറുകൾ വാങ്ങാൻ ഇനി ചെലവേറും. 2024 ജനുവരി 1 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലാകുകയെന്ന് ഓഡി വ്യക്തമാക്കി.

അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർദ്ധനവും, ഉയർന്ന പ്രവർത്തന ചെലവുമാണ് കാറുകളുടെ വില കൂട്ടുന്നതിലേക്ക് കമ്പനിയെ നയിച്ച പ്രധാന ഘടകങ്ങൾ. ഓഡി പുറത്തിറക്കിയ മുഴുവൻ കാറുകൾക്കും വില വർദ്ധനവ് ബാധകമാണ്. അതേസമയം, കമ്പനിയുടെ സുസ്ഥിര വളർച്ച ഉറപ്പുവരുത്താനാണ് കാറുകളുടെ വില കൂട്ടിയത്. ഇന്ത്യയിൽ 42.77 ലക്ഷം രൂപ മുതൽ 2.22 കോടി രൂപ വരെ വില വരുന്ന കാറുകളാണ് ഓഡി വിൽക്കുന്നത്. ഉപഭോക്താക്കളെ കാര്യമായ രീതിയിൽ ബാധിക്കാത്ത തരത്തിലാണ് വില വർദ്ധനവ് വരുത്തിയിട്ടുള്ളതെന്ന് ഓഡി വ്യക്തമാക്കി.



[ad_2]

Post ad 1
You might also like