Real Time Kerala
Kerala Breaking News

മെയ് അഞ്ചിന് രാത്രി മുതൽ മെയ് ഏഴ് ഉച്ചവരെ മദ്യവില്‍പ്പനയ്ക്ക് നിരോധനം!!

തൃശൂര്‍: മെയ് 6നു തൃശൂർ പൂരം നടക്കുകയാണ്. അതിനോടനുബന്ധിച്ചു മെയ് അഞ്ചിന് രാത്രി 11 മുതല്‍ മെയ് ഏഴിന് ഉച്ചയ്ക്ക് രണ്ട് വരെ (39 മണിക്കൂര്‍) തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകള്‍, കള്ള് ഷാപ്പ്, ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ എന്നിവ പൂര്‍ണമായും അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ലഹരി വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. അബ്കാരി ആക്ടിലെ 54-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്.

 

പൂരത്തിനോടനുബന്ധിച്ച് മദ്യനിരോധനം ഏര്‍പ്പെടുത്തുന്നത് മൂലം വ്യാജമദ്യ നിര്‍മാണത്തിനും വിതരണത്തിനും വില്‍പനയ്ക്കും ഇടയാകുന്ന സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലുകള്‍ എടുക്കുന്നതിന് എക്‌സൈസ്, പൊലീസ് അധികാരികള്‍ക്ക് ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Post ad 1
You might also like