കോഴിക്കോട്. നഗരത്തിൽ കഞ്ചാവ് വില്പനയ്ക്കായി എത്തിയസ്ത്രീയെ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പിടികൂടി.മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രെയിൻ മാർഗം വില്പനയ്ക്കായി കൊണ്ടു വന്ന 4.331 കിലോഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്.
വെസ്റ്റ്ഹില്‍ കോനാട് ബീച്ച് ചേക്രയില്‍ വളപ്പില്‍ ഹൗസില്‍ കമറുനീസയെയാണ് റെയില്‍വെ സ്റ്റേഷൻ റോഡില്‍നിന്നും വ്യാഴാഴ്ച രാവിലെ പിടികൂടിയത്. പരിശോധനയില്‍ ഷോള്‍ഡർ ബാഗില്‍നിന്നു കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു
കഞ്ചാവും ബ്രൗണ്‍ ഷുഗറും പിടികൂടിയ കേസില്‍ ഇവർക്കെതിരെ കുന്ദമംഗലം സ്റ്റേഷനില്‍ കേസ് നേരത്തെ നിലവിലുണ്ട്. ഇതില്‍ ഇവർ 5 വർഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കമറുനീസ ഡാൻസാഫ് ടീമിൻ്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ജില്ലയിലെ പല ഭാഗങ്ങളിലുമായി വീടുകള്‍ വാടകയ്ക്ക് എടുത്താണ് ഇവർ ലഹരി കച്ചവടം നടത്തിയിരുന്നത്
