വയനാട് ബത്തേരിയില്‍ പതിനാറുകാരനായ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റില്‍. പെരുമ്ബാവൂർ ചുണ്ടക്കുഴി സ്വദേശിയായ അധ്യാപകനാണ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായത്.
പൊക്കാമറ്റം വീട്ടില്‍ ജയേഷ് (39) ആണ് ബത്തേരി പൊലീസിന്റെ പിടിയിലായത്.
ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ 16-കാരനായ വിദ്യാർത്ഥിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സ്കൂളില്‍ വിദ്യാർത്ഥികളെ കൗണ്‍സിലിങ് നല്‍കുന്നതിനിടെയാണ് സംഭവം പുറത്തെത്തുന്നത്. 2024 സെപ്റ്റംബർ മുതല്‍ പല തവണ മറ്റ് അധ്യാപകർ ഇല്ലാത്ത സമയത്ത് ജയേഷ് താമസിച്ചിരുന്ന മുറിയിലേക്ക് വിദ്യാർത്ഥിയെ വിളിച്ചു വരുത്തിയാണ് പീഡനം നടത്തിയത്.
