Real Time Kerala
Kerala Breaking News

യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസില്‍ അറസ്റ്റിലായി.

യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റില്‍. 16 കാരിയുടെ പരാതിയലാണ് വി ജെ മച്ചാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

 

വി ജെ മച്ചാന്റെ യഥാർത്ഥ പേര് ഗോവിന്ദ് വി ജെ എന്നാണ്. സോഷ്യല്‍ മീഡിയയില്‍ വി ജെ മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

 

ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും കളമശ്ശേരി പൊലീസാണ് വി ജെ മച്ചാനെ അറസ്റ്റ് ചെയ്തത്. 16 കാരിയായ കൊച്ചി സ്വദേശി കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.

 

സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടതിനേ ശേഷം തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. നിലവില്‍ വി ജെ മച്ചാനെ പൊലീസ് ചേദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Post ad 1
You might also like