Real Time Kerala
Kerala Breaking News

ശുചിമുറിയിലെ ടാപ്പിൽ നിന്നു വെള്ളമെടുത്ത് പാചകം: പരാതിയിൽ കോഫി ഷോപ്പ് പൂട്ടിച്ചു

[ad_1]

പത്തനംതിട്ട: ശുചിമുറിയിലെ ടാപ്പിൽ നിന്ന് വെള്ളമെടുത്ത് പ്രവർത്തിച്ച കോഫി ഷോപ്പ് അടച്ചുപൂട്ടി. എരുമേലി വലിയമ്പലത്തിലെ ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടിലായിരുന്നു കോഫി ഷോപ്പ് പ്രവർത്തിച്ചത്.

അയ്യപ്പ സേവാസംഘം നൽകിയ പരാതിയെ തുടർന്നാണ് റവന്യു വകുപ്പ് സ്ക്വാഡ് കടയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്. പൊതു ശൗചാലയത്തിലെ ടാപ്പിൽ നിന്ന് ഹോസ് ഉപയോഗിച്ചാണ് കടയിൽ പാചകത്തിന് വെള്ളം എടുത്തിരുന്നത്. ഇത് ശ്രദ്ധയിൽപെട്ട അയ്യപ്പ സേവാസംഘം പരാതി നൽകുകയായിരുന്നു.

തുടർന്നാണ് കോഫി ഷോപ്പ് അടച്ച് പൂട്ടിയത്.



[ad_2]

Post ad 1
You might also like