ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ കറിവേപ്പില | bad cholesterol, to eliminate, curry leaves, Latest News, News, Life Style, Health & Fitness
[ad_1]

നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില.
കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി മോരില്‍ കലക്കി കുടിക്കുന്നത് ഡയറിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഉത്തമമാണ്.
കറിവേപ്പില കൊണ്ട് ഹെയര്‍ ടോണിക്ക് ഉണ്ടാക്കി കേശസംരക്ഷണത്തിന് ഉപയോഗിക്കാം. കുറച്ച് കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. കറിവേപ്പില ശീലമാക്കിയാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ കഴിയും. കൊളസ്ട്രോള്‍ കുറയ്ക്കാനായി ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് തിന്നുന്നതും നല്ലതാണ്. ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാനും ഉത്തമമാണ്.
[ad_2]
