Real Time Kerala
Kerala Breaking News

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഇയാള്‍ ഇപ്പോള്‍ ചെയ്യുന്ന സേവനം സിപിഎമ്മിന് വേണ്ടിയുള്ള കുഴലൂത്ത്

[ad_1]

ആലപ്പുഴ: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അസ്വാഭാവികത ഇല്ല. എന്നാല്‍ പരിപാടിയ്ക്ക് ആളെ കൂട്ടാന്‍ ഇറങ്ങുന്നത് ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ തെമ്മാടിത്തമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി പറയുന്നു. അങ്ങനെ ഒരാളെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാചസ്പതി പരിചയപ്പെടുത്തുന്നത്. പഞ്ചായത്ത് വകുപ്പില്‍ ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായി ഇരുന്ന് ശമ്പളം വാങ്ങുന്ന സി.കെ ഷിബുവിനെ കുറിച്ചാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അസ്വാഭാവികത ഇല്ല. എന്നാല്‍ പരിപാടിയ്ക്ക് ആളെ കൂട്ടാന്‍ ഇറങ്ങുന്നത് ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ തെമ്മാടിത്തമാണ്. പഞ്ചായത്ത് വകുപ്പില്‍ ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായി ഇരുന്ന് ശമ്പളം വാങ്ങുന്ന സി.കെ ഷിബു എന്ന മാന്യനാണ് ഇത്. പൊതുപണം വാങ്ങി പുട്ടടിച്ചിട്ട് ഇയാള്‍ ഇപ്പോള്‍ ചെയ്യുന്ന സേവനം സിപിഎമ്മിന് വേണ്ടിയുള്ള കുഴലൂത്താണ്’.

‘ഡിവൈഎഫ്‌ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി ആയിരുന്നതിന്റെ ഹാങ്ഓവര്‍ മാറിയിട്ടില്ല എങ്കില്‍ രാജി വെച്ച് പാര്‍ട്ടി വളര്‍ത്താന്‍ ഇറങ്ങണം. അതാണ് മാന്യത. അല്ലാതെ ഈ നാട്ടിലെ സാധാരണക്കാരന്റെ പണം കൈപ്പറ്റി പാര്‍ട്ടി പണി ചെയ്യാമെന്ന് കരുതരുത്. അത് ഈ നാട് ഇത്രകാലവും അനുവര്‍ത്തിച്ച് വരുന്ന മര്യാദയുടെ ലംഘനമാണ്. മാത്രവുമല്ല സര്‍ക്കാര്‍ ജീവനക്കാരന്‍ ആയിട്ടും പാര്‍ട്ടിയുടെ അടിമ ആയിരുന്നു താങ്കള്‍ എന്ന തിരിച്ചറിവ് ഭാര്യക്കും മക്കള്‍ക്കും ഉണ്ടാക്കുന്ന അവമതിപ്പ് വളരെ വലുതായിരിക്കും’.

 

 



[ad_2]

Post ad 1
You might also like