Real Time Kerala
Kerala Breaking News

ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്: 150 രൂപ മുടക്കുന്നവർക്ക് സിനിമ നിരൂപണം ചെയ്യാനുള്ള അധികാരമുണ്ടെന്ന് അജു വർഗീസ്

[ad_1]

കൊച്ചി: ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണെന്ന് നടൻ അജു വർഗീസ്. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അവകാശം ഉണ്ടെന്നും അജു വർഗീസ് വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ഫീനിക്‌സിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അജു വർഗീസ് ഇക്കാര്യം പറഞ്ഞത്.

അജു വർഗീസിന്റെ വാക്കുകൾ ഇങ്ങനെ;

‘ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന് നിയമമുണ്ടോ? അത് മാറാത്തിടത്തോളം കാലം നമ്മൾ സംസാരിച്ചിട്ട് കാര്യമില്ല. 150 രൂപ മുടക്കിയെങ്കിൽ അവർക്ക് നിരൂപണം ചെയ്യാനുള്ള അധികാരമുണ്ട്. ഒരു ഹോട്ടലിൽ കയറി കഴിച്ചിട്ട് ഭക്ഷണം മോശമാണെങ്കിൽ ഞാൻ പറയും. ഞാൻ ഭാഗമാകുന്ന മലയാളസിനിമകൾ കലയേക്കാളും ഒരു ഇൻഡസ്ട്രിയൽ പ്രോഡക്ട് ആണ്. ഞാൻ പലപ്പോഴും വാണിജ്യസിനിമകളാണ് ചെയ്യാറ്. അതൊരു ഉത്പ്പന്നമാണ്. നമ്മൾ വിപണിയിൽ നിന്ന് ഒരുത്പ്പന്നം വാങ്ങുമ്പോൾ ഐഎസ്ഐ മുദ്രയുണ്ടെങ്കിൽ, അത്രയും ഉറപ്പുണ്ടെങ്കിലാണ് വാങ്ങാറ്.

സ്യൂട്ട്‌കേസിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു: ഒരാള്‍ പിടിയില്‍

മലയാള സിനിമ എല്ലാവരും ഉറ്റുനോക്കുന്ന ഇൻഡസ്ട്രിയാണ്. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്. എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോൾ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. ഒരു നടനെ ഇഷ്ടപ്പെടാതെ സിനിമ കാണാൻ വന്ന് ആളുകൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തിരിച്ചുപോയ പ്രദർശനത്തിലും ഞാൻ ഇരുന്നിട്ടുണ്ട്. നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഒരിക്കലും എനിക്കൊന്നും സിനിമ കിട്ടില്ല.

മുൻവിധിയോടെ ഒരാളും വരുന്നുണ്ടെന്ന് തോന്നുന്നില്ല. 150 രൂപ പോകുന്നതിനേക്കാൾ, നമുക്കിഷ്ടമുള്ളൊരാളെ കാണാൻ നമ്മൾ പോകുമ്പോൾ അവർ സ്‌ക്രീനിൽ നമ്മളെ നിരാശപ്പെടുത്തുമ്പോൾ തോന്നുന്ന സൗന്ദര്യപ്പിണക്കമാണിതെന്നാണ് തോന്നിയിട്ടുള്ളത്. അടുത്ത പടം വരുമ്പോൾ അവരത് മറക്കും. എല്ലാം പെർഫെക്റ്റാവുന്നത് സിനിമയിൽ ബുദ്ധിമുട്ടാണ്’.



[ad_2]

Post ad 1
You might also like