[ad_1]
പനജി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ മൂന്നാമത്തെ വലിയ മാധ്യമ, വിനോദ വിപണിയായി ഇന്ത്യ മാറുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ. തിങ്കളാഴ്ച പനജിയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്ഐ) 54-ാമത് എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ ഐഎഫ്എഫ്ഐ ആദ്യമായി ഒടിടിയിലെ മികച്ച വെബ് സീരീസിനുള്ള അവാർഡ് നൽകാൻ തീരുമാനിച്ചതായും താക്കൂർ പറഞ്ഞു. വിനോദ മേഖലയിൽ രാജ്യത്തെ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
“ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയപ്പോൾ. മാധ്യമ-വിനോദ വ്യവസായ രംഗത്തും ലോകത്തിലെ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാകും. ഈ സമയം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മാധ്യമ, വിനോദ വിപണിയായി ഇന്ത്യ മാറും” എന്നും അദ്ദേഹം പറഞ്ഞു.
‘ഇത്ര വലിയ മേളയിൽ പോയി വരുമ്പോൾ ആരെങ്കിലും വന്ന് സ്വീകരിക്കണ്ടേ?’ ഇന്ദ്രൻസ് വെളുപ്പാൻകാലത്ത് എയർപോർട്ടിൽ
കഴിഞ്ഞ വർഷത്തെ എഡിഷനു സമാനമായി ഇത്തവണയും പുതിയ ചില മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
“ആദ്യമായാണ് ഐഎഫ്‌എഫ്‌ഐ ഒടിടിയിലെ മികച്ച വെബ് സീരീസിനുള്ള അവാർഡ് നൽകുന്നത്. ഇത് ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റേഴ്സിനുള്ള അംഗീകാരമാണെന്നും” അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി സമയത്ത് ആളുകൾക്ക് വിനോദ പരിപാടികൾ വാഗ്ദാനം ചെയ്ത ഒടിടികൾക്കുള്ള അംഗീകാരം കൂടിയാണിതെന്നും അനുരാഗാ താക്കൂർ കൂട്ടിച്ചേർത്തു.
“ഒടിടി (വിഭാഗം) നിലവിൽ 28 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് ഇങ്ങനെ ഒരു അവാർഡ് ഏർപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചതെന്നും” അദ്ദേഹം പറഞ്ഞു.
സിനിമാ ലോകത്തെ പുതുമകൾ പ്രദർശിപ്പിക്കുന്ന വിഎഫ്എക്സ്, ടെക് പവലിയനും ഇത്തവണ ചലച്ചിത്ര മേളയിൽ അവതരിപ്പിച്ചിട്ടുണ്ട്. ക്ലാസിക് ഫീച്ചർ ഫിലിമുകൾക്കായി ഒരു വിഭാഗവും ഐഎഫ്‌എഫ്‌ഐ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
[ad_2]
