[ad_1]

ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് ആണ് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
23 കാരിയായ യുവതിയും ഒമ്പത് മാസം പ്രായമുള്ള കൈക്കുഞ്ഞുമാണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്ന് ബെംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തമിഴ്നാട്ടിൽ നിന്നും ട്രെയിനിൽ ബെംഗളൂരുവിലെത്തിയ ഇരുവരും വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൈക്കുഞ്ഞുമായി നടന്ന് പോകവേ വൈറ്റ്ഫീൽഡ് ഏരിയയിൽ റോഡരികിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു.
[ad_2]
