[ad_1]

പാറ്റ്ന: ബിഹാറിൽ യുവതിയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അനിതാദേവി (29), മകൾ സോണികുമാരി(അഞ്ച്) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ബക്സർ ജില്ലയിലെ ബല്ലാപൂർ ഗ്രാമത്തിലാണ് സംഭവം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിലേറ്റ ആഴമേറിയ മുറിവാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം നടക്കുമ്പോൾ അനിതയുടെ ഭർത്താവ് ബബ്ലൂ യാദവ് ഭോജ്പൂരിലെ ആറയിലേക്ക് പോയിരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
[ad_2]
