Real Time Kerala
Kerala Breaking News

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഫോണിലൂടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി

[ad_1]

 

ബലിയ: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഫോണിലൂടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ നര്‍ഹാനിയിലാണ് സംഭവം. ഭര്‍ത്താവ് ഗൗസുല്‍ അസമിനും കുടുംബത്തിലെ മറ്റ് എട്ട് പേര്‍ക്കുമെതിരെ യുവതിയുടെ പരാതിയില്‍ സിക്കന്ദര്‍പൂര്‍ പോലീസ് കേസെടുത്തു. സ്ത്രീധന നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് എസ്എച്ച്ഒ ദിനേശ് പഥക് പറഞ്ഞു.

ശബ്നം ഖാത്തൂണ്‍, മുസ്ലീം ആചാരപ്രകാരം ഗൗസുല്‍ അസമിനെ രണ്ട് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തിന് ശേഷം ജോലിക്കായി കുവൈറ്റിലേക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിച്ച ഇയാള്‍ ഒന്നര ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. വീട്ടുകാരോട് സ്ത്രീധനമായി പണം ചോദിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്ന് ശബ്നം നല്‍കിയ പരാതിയില്‍ പറയുന്നു. പണം നല്‍കാത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും തുടര്‍ന്ന് വീട്ടിലേക്ക് തിരികെ പോയെന്നും യുവതി പോലീസിനോട് പറഞ്ഞു.

പിന്നാലെ കുവൈറ്റിലേക്ക് പോയ ഭര്‍ത്താവ് ലീവിന് തിരികെയെത്തിയപ്പോള്‍ വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ശല്യം ചെയ്യാന്‍ തുടങ്ങി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പണം നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ഫോണിലൂടെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്നാണ് യുവതിയുടെ പരാതി.

 



[ad_2]

Post ad 1
You might also like