Real Time Kerala
Kerala Breaking News

അമിതവണ്ണം ഈ രോ​ഗത്തിന് കാരണമാകും

[ad_1]

അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പൊണ്ണത്തടി കുറച്ചാല്‍ സൗന്ദര്യം മാത്രമല്ല രക്താര്‍ബുദത്തേയും രക്തജന്യരോഗങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ പ്രശസ്തമായ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പൊണ്ണത്തടി രക്താര്‍ബുദമടക്കമുള്ള രക്തജന്യരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

Read Also : അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗില്‍ തമ്മില്‍ത്തല്ല്, അധ്യാപകരായ ഭാര്യക്കും ഭര്‍ത്താവിനും സസ്‌പെന്‍ഷന്‍

പഠനത്തിനായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫേയേഴ്‌സില്‍ നിന്നും ശേഖരിച്ച രക്താര്‍ബുദ രോഗത്തിന്റെ ലക്ഷണമുള്ള 7878 പേരുടെ ശാരീരികാവസ്ഥ താരതമ്യം ചെയ്താണ് ഈ നിരീക്ഷണത്തിലെത്തിയതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അസിസ്റ്റന്റ് പ്രൊഫസര്‍ ഷൂ ഹാങ് ചാങ് പറഞ്ഞു.

സാധാരണ നിലയില്‍ ശരീരഭാരമുള്ളവരില്‍ രക്താര്‍ബുദത്തിനുള്ള സാധ്യത 55 ശതമാനമാണ്. എന്നാല്‍, പൊണ്ണത്തടിയുള്ളവരില്‍ 98 ശതമാനം പേര്‍ക്കും രക്താര്‍ബുദമുണ്ടാകാനുള്ള സാധ്യതയുള്ളതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

[ad_2]

Post ad 1
You might also like