Real Time Kerala
Kerala Breaking News

സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ ‘ദി ഫേയ്സ് ഓഫ് ഫേയ്സ്ലെസ്’ തിയേറ്ററിൽ

[ad_1]

സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ ‘ദി ഫേയ്സ് ഓഫ് ഫേയ്സ്ലെസ്’ (The Face of the Faceless) പ്രദർശനത്തിന്. ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കി മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഷൈസൺ പി. ഔസേപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി ഫേയ്‌സ് ഓഫ് ദി ഫേയ്‌സ്‌ലെസ്സ്’ (മുഖമില്ലാത്തവരുടെ മുഖം).

ചലച്ചിത്ര താരം വിൻ സി അലോഷ്യസ് റാണി മരിയയായി അഭിനയിക്കുന്നു.
ജീത്ത് മത്താറു (പഞ്ചാബ്) സോനലി മൊഹന്തി (ഒറീസ്സ), പൂനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പൂർ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

ട്രൈ ലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മഹേഷ് ആനി നിർവ്വഹിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രഞ്ജന്‍ എബ്രഹാം; തിരക്കഥ, സംഭാഷണം- ജയപാല്‍ അനന്തൻ എഴുതുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികൾക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ ഡിസൈനർ- നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം- ശരണ്യ ജീബു, മേക്കപ്പ്- റോണി വെള്ള തൂവല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേഷ് എസ്. നായർ, സ്റ്റില്‍സ്-ഗിരി ശങ്കര്‍,
എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം, പബ്ലിസിറ്റി ഡിസൈൻ- ജയറാം രാമചന്ദ്രൻ.

പതിനാറ് സംഥാനങ്ങളിൽ നിന്ന് 150ലധികം കലാകാരൻമാർ അണിനിരക്കുന്ന ബോളിവുഡ് ചിത്രമായ ‘ദി ഫേയ്സ് ഓഫ് ഫേയ്സ്ലെസ്’
ഇതിനകം മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങൾ നേടി. പി.ആർ.ഒ.- എ.എസ്‌. ദിനേശ്.

[ad_2]

Post ad 1
You might also like