Real Time Kerala
Kerala Breaking News

ഭാര്യയെ സ്ക്രൂഡ്രൈവർ കൊണ്ട് 41 തവണ കുത്തി കൊലപ്പെടുത്തി യുവാവ്

[ad_1]

ഇസ്താംബൂൾ: ഹോട്ടലിൽ മരിച്ച നിലയിൽ 26 കാരിയെ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചൊവ്വാഴ്ച തുർക്കിയിലെ ഇസ്താംബൂളിലെ ഫാത്തിഹിലുള്ള ഹോട്ടലിൽ ആണ് സംഭവം. സംഭവത്തിൽ അഹ്മത് യാസിൻ എം എമ്മ ബ്രിട്ടീഷ് യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കഴുത്തിലും ശരീരത്തിലും 41 മുറിവുകൾ കണ്ടെത്തി.

യാസിൻ തന്റെ ഭാര്യയെ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഹോട്ടൽ ജീവനക്കാർ മുറിയിൽ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീയെ കണ്ടെത്തുകയായിരുന്നു. സമീപത്ത് രക്തം പുരണ്ട ഷർട്ടുമായി ഇരിക്കുന്ന യാസിനെയാണ് ജീവനക്കാർ കണ്ടത്. പോലീസ് സ്ഥലത്തെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഇയാൾ ഭാര്യയെ താൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു. കൊല്ലാൻ ഉപയോഗിച്ച ആയുധം ടോയ്‌ലറ്റിൽ നിന്ന് വലിച്ചെറിഞ്ഞുവെന്നും വെളിപ്പെടുത്തി. മൂന്ന് ദിവസം മുമ്പാണ് ദമ്പതികൾ യു.കെയിൽ നിന്ന് എത്തി ഹോട്ടലിൽ മുറിയെടുത്തത്. ഭാര്യ തനിക്ക് മയക്കുമരുന്ന് നൽകിയതിനെ തുടർന്നുണ്ടായ തർക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഭർത്താവിന്റെ വാദം.



[ad_2]

Post ad 1
You might also like