Real Time Kerala
Kerala Breaking News

ഖത്തറില്‍ താമസിക്കുന്ന ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ ഗാസയിലെ വീട് ഇസ്രയേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു

[ad_1]

ഗാസ സിറ്റി: ഖത്തറില്‍ താമസിക്കുന്ന ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ ഗാസയിലെ വീട് ബോംബിട്ട് തകര്‍ത്തെന്ന് വെളിപ്പെടുത്തി ഇസ്രയേല്‍ സൈന്യം.
ഹനിയുടേതെന്ന് അവകാശപ്പെടുന്ന ഒരു വീടിന് നേരെ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുന്നതിന്റെ വീഡിയോ ഇസ്രയേല്‍ പ്രതിരോധ സേന പുറത്തുവിട്ടു.

ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനും ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളുമാണ് ഹനിയ. പല രാജ്യങ്ങളും ഇയാളെ ഹമാസിന്റെ തലവനായാണ് കണക്കാക്കുന്നത്.

ഹനിയയുടെ വീട് തീവ്രവാദകേന്ദ്രമായാണ് ഉപയോഗിച്ചിരുന്നതെന്നും ഇസ്രയേലി പൗരന്മാര്‍ക്കും സൈനികര്‍ക്കും നേരെ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനു പദ്ധതിയിടാന്‍ മുതിര്‍ന്ന ഹമാസ് നേതാക്കള്‍ ഇവിടെയാണ് യോഗം ചേര്‍ന്നിരുന്നതെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു. ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം.



[ad_2]

Post ad 1
You might also like