Real Time Kerala
Kerala Breaking News

പിണറായി പൊലീസ് സ്റ്റേഷന് പഞ്ചായത്ത് വക സ്ഥലം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

[ad_1]

തിരുവനന്തപുരം: പിണറായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 25 സെന്റ് സ്ഥലം പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് വിട്ടുനൽകാമെന്ന ഗ്രാമപഞ്ചായത്തിന്റെ ശുപാർശ അംഗീകരിച്ചു. മന്ത്രിസഭാ യോഗമാണ് ശുപാർശ അംഗീകരിച്ചത്.

മന്ത്രിസഭാ യോഗം അംഗീകരിച്ച മറ്റ് തീരുമാനങ്ങൾ

സർക്കാർ ഗ്യാരണ്ടി

കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷനുള്ള 6 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി കാലാവധി 2022 ഡിസംബർ 21 മുതൽ അഞ്ച് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകും. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് വായ്പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരണ്ടി അനുവദിക്കും

കളമശ്ശേരി സ്‌ഫോടനം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രുപ

കളമശ്ശേരിയിൽ ഒക്ടോബർ 29ന് നടന്ന സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും.



[ad_2]

Post ad 1
You might also like