Real Time Kerala
Kerala Breaking News

പാകിസ്ഥാനില്‍ വീണ്ടും ലഷ്‌കറെ ത്വയ്ബ ഭീകരര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

[ad_1]

ഇസ്ലാമാബാദ് : ലഷ്‌കറെ ത്വയ്ബ ഭീകരന്‍ മുഹമ്മദ് മുസാമിലിനെയും കൂട്ടാളി നയീമുര്‍ റഹ്മാനിനെയും അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്ഥാനിലെ സിയാല്‍കോട്ട് പാസ്റൂര്‍ തഹസില്‍ ഖോഖ്റാന്‍ ചൗക്കില്‍ വെച്ചാണ് മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതര്‍ ഭീകരര്‍ക്കെതിരെ വെടിയുതിര്‍ത്തത് .

വിവരമറിഞ്ഞ് പാസ്റൂര്‍ ഡിഎസ്പി റാണ മുഹമ്മദ് ഷഹബാസ് പോലീസ് സംഘത്തോടൊപ്പം സ്ഥലത്തെത്തി. പാസ്റൂര്‍ ചൗക്കിലെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഭീകര്‍ക്കൊപ്പമുണ്ടായിരുന്ന ഷെഹ്സാദ് എന്നയാളുടെ നില ഗുരുതരമായി തുടരുകയാണ് .

ഭീകരരെ അജ്ഞാതര്‍ വെടിവച്ച് കൊന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി പാക് പോലീസ് പ്രത്യേക മൂന്ന് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട് .



[ad_2]

Post ad 1
You might also like