Real Time Kerala
Kerala Breaking News

അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിന് പകരം 70 ബന്ദികളെ മോചിപ്പിക്കാം: ഗാസ നഷ്ടമാകുന്നതോടെ പുതിയ പ്രഖ്യാപനവുമായി ഹമാസ്

[ad_1]

ടെല്‍അവിവ്: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള പ്രത്യേക കരാര്‍ തയ്യാറാക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍. ഹമാസിന് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണവും നഷ്ടമാകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ഇതോടെ പുതിയ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹമാസ്. അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 70 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ദി വാഷിങ്ടൺ പോസ്റ്റ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹമാസിന് എതിരെയുള്ള സമ്പൂര്‍ണ വെടി നിര്‍ത്തലിനും മാനുഷിക സഹായം അനുവദിക്കുന്നതും ഉടമ്പടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹമാസ് വക്താക്കള്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഹമാസ് ഭീകരൻ അബു ഉബൈദ ഖത്തറി മധ്യസ്ഥരോട് പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഹമാസിന്റെ ടെലഗ്രം ചാനലില്‍ നിന്നും പുറത്ത് വന്ന ഓഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

ഗാസ ഇപ്പോള്‍ പൂര്‍ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണെന്ന് കഴിഞ്ഞ ദിവസം പാലസ്തീൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഹമാസിന്റെ ഭരണ കേന്ദ്രവും ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുകയാണ്. വടക്കൻ ഗാസ വിട്ട് ഹമാസ് തെക്കോട്ട് പലായനം ചെയ്യുകയാണ്.



[ad_2]

Post ad 1
You might also like