[ad_1]
ഇന്ന് എല്ലാത്തരം പണമിടപാടുകൾക്കും ആളുകൾ ഭൂരിഭാഗവും ആശ്രയിക്കുന്നത് യുപിഐ പെയ്മെന്റുകളെയാണ്. കാരണം ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പുകൾ വഴി വളരെ എളുപ്പത്തിൽ യുപിഐ പെയ്മെന്റുകൾ നടത്താൻ സാധിക്കും. ഇപ്പോൾ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. ഇതിലൂടെ നിരവധി നേട്ടങ്ങളാണ് യഥാർത്ഥത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുക. അത് എന്തൊക്കെയാണെന്ന് നോക്കാം.
ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യുന്നത് വഴി തടസ്സമില്ലാത്ത പണമിടപാടുകൾ നടത്താം. കൂടാതെ ഓരോ ഇടപാടിലും കാർഡ് നമ്പർ, കാലാവധി കഴിയുന്ന തീയതി തുടങ്ങിയ കാർഡ് വിശദാംശങ്ങൾ നൽകേണ്ടതില്ല. നിരവധി വ്യാപാരികൾ പോയിൻറ് ഓഫ് സെയിൽ (പി.ഒ.എസ്.) മെഷീൻ ഉപയോഗിച്ചാണ് പണമിടപാടുകൾ നടത്തിവരുന്നത്. ഈ സാഹചര്യത്തിൽ യുപിഐ പേമെന്റുകൾക്കായി ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യുന്നത് നിങ്ങൾക്ക് ഒരു മികച്ച ഓപ്ഷനാണ്.
എന്താണ് ഫിക്സഡ് ഡെപ്പോസിറ്റ് ലാഡറിങ്? നേട്ടങ്ങൾ എന്തൊക്കെ?
ക്രെഡിറ്റ് കാർഡ് ബില്ലുകൾ തിരിച്ചടിക്കുന്നതിനായി നിങ്ങൾക്ക് 45 മുതൽ 50 ദിവസം വരെ സമയവും ലഭിക്കും. ക്രെഡിറ്റ് കാർഡുമായി ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ പേയ്മെന്റുകൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഇതിന് പുറമേ ഇത്തരത്തിലുള്ള പെയ്മെന്റുകൾക്ക് റിവാർഡുകളും ക്യാഷ്ബാക്കും ഉപഭോക്താക്കൾക്ക് ലഭിക്കും. യുപിഐയിൽ ലിങ്ക് ചെയ്ത ക്രെഡിറ്റ് കാർഡ് വഴിയുള്ള എല്ലാ ഇടപാടുകൾക്കും 1 ശതമാനം മുതൽ 3 ശതമാനം വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. റുപേ കാർഡുകൾക്ക് 2 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. ഇത് എല്ലാ പേയ്മെന്റിലും ഉപഭോക്താക്കൾക്ക് പണം ലഭിക്കാനുള്ള അവസരം നൽകുന്നു.
ലോണെടുക്കാൻ പ്ലാനുണ്ടോ? വായ്പകളെ സിബിൽ സ്കോർ ബാധിക്കുന്നതെങ്ങനെ?
അതോടൊപ്പം ആളുകൾക്ക് ലിങ്ക് ചെയ്ത ക്രെഡിറ്റ് കാർഡ് അന്താരാഷ്ട്ര ഇടപാടുകൾക്കായും ഉപയോഗിക്കാം. കറൻസി കൺവേർഷന്റെ സങ്കീർണതകളും ഇവിടെ ഒഴിവാക്കപ്പെടും. കൂടാതെ ഈ സൗകര്യം നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉൾപ്പെടെയുള്ള മുഴുവൻ ആളുകൾക്കും ഓൺലൈൻ പെയ്മെന്റുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ഇവരെ ആഗോള സമ്പദ്വ്യവസ്ഥയുമായി ബന്ധിപ്പിക്കുകയും ചെയ്യും.
അതേസമയം യുപിഐയും ക്രെഡിറ്റ് കാർഡും തമ്മിൽ ബന്ധിപ്പിക്കാനും വളരെ എളുപ്പമാണ്. ഇതിനായി കാർഡ് നമ്പർ, ഉപഭോക്താവിന്റെ പേര്, കാലാവധി കഴിയുന്ന തീയതി, സിവിവി (CVV ) എന്നിവ പോലുള്ള ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ലിങ്ക് ചെയ്യേണ്ടതുണ്ട്. അതിനുശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP ലഭിക്കും. ആ ഒടിപി നൽകുക. തുടർന്ന് വെരിഫിക്കേഷൻ പൂർത്തിയായി കഴിഞ്ഞാൽ നിങ്ങൾക്ക് CVV, OTP എന്നിവ നൽകി യുപിഐ ഇടപാടുകൾക്കായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ സാധിക്കും.
[ad_2]
