Real Time Kerala
Kerala Breaking News

‘വിരട്ടി ഓടിക്കാൻ തേനീച്ചപ്പട’; ബംഗ്ലാദേശ് അതിർത്തിയിൽ നുഴഞ്ഞുകയറ്റം തടയാൻ ബിഎസ്എഫിന്റെ തേനീച്ച കൃഷി

[ad_1]

രാജ്യത്തേക്കുള്ള അനധികൃത നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ ലക്ഷ്യമിട്ട് പുതിയ പദ്ധതി ആവിഷ്കരിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). അതിർത്തി സുരക്ഷയുടെ ഭാഗമായി തേനീച്ച കൃഷിയ്ക്കാണ് അധികൃതർ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി പ്രദേശത്ത് തേനീച്ചപ്പെട്ടികൾ സ്ഥാപിക്കും. തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്നതിനോടൊപ്പം ഇതിന് ചുറ്റും പൂന്തോട്ടങ്ങൾ സജ്ജീകരിച്ച് പെട്ടികൾക്ക് മുകളിൽ തണൽ നിലനിർത്തികൊണ്ട് പ്രകൃതിദത്ത ആവാസ വ്യവസ്ഥ സൃഷ്ടിക്കാനാണ് തീരുമാനം.

അതിർത്തി വേലി മുറിച്ചു കടക്കുന്ന നുഴഞ്ഞുകയറ്റക്കാരെയും കള്ളക്കടത്തുകാരെയും തേനീച്ചകൾ ആക്രമിക്കുമെന്നും ഇതിലൂടെ അതിർത്തിയിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുന്നതിൽ ഇവ ഒരു പ്രധാന പങ്ക് വഹിക്കും എന്നും ഒരു മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. തേനീച്ച വളർത്തലും ഔഷധ സസ്യ കൃഷിയും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. അതിനാൽ അതിർത്തിയിൽ താമസിക്കുന്ന ഗ്രാമവാസികൾക്ക് ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കരുതുന്നു.

ദീപാവലിയ്ക്ക് തെളിഞ്ഞത് 22 ലക്ഷം ദീപങ്ങള്‍; അയോധ്യയ്ക്ക് ഗിന്നസ് ലോക റെക്കോര്‍ഡ്

അതേസമയം തേനീച്ച വളർത്തൽ, ഔഷധ സസ്യ കൃഷി എന്നിവയിൽ സമീപ ഗ്രാമങ്ങളിലെ ഗ്രാമീണർക്ക് ഇതിനോടകം തന്നെ പരിശീലനം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് കീഴിലാണ് ബിഎസ്എഫിന്റെ ഏറ്റവും പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ” ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി നുഴഞ്ഞുകയറ്റക്കാരിൽ നിന്നും കള്ളക്കടത്തുകാരിൽ നിന്നും പൂർണമായി സുരക്ഷിതമാക്കുകയും അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ മൊത്തത്തിലുള്ള വികസനം ഉറപ്പാക്കുകയും അവർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് അതിർത്തി വേലികൾ കൂടുതൽ ഫലപ്രദമാക്കാനാണ് ബിഎസ്എഫിന്റെ ശ്രമം,” മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കൂടാതെ അതിർത്തിയുടെ ഇരുവശത്തുമുള്ള ഇടതൂർന്ന വനങ്ങളും വിശാലമായ കൃഷിയും തേനീച്ചകൾക്ക് ആവശ്യമായ ഭക്ഷണം ഉറപ്പാക്കുമെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഇവിടെയുള്ള കടുക്, പൂച്ചെടികൾ എന്നിവയുടെ കൃഷിയിൽ നിന്ന് തേനീച്ചകൾക്ക് ആവശ്യമായ ഭക്ഷണം ലഭിക്കും.

[ad_2]

Post ad 1
You might also like