Real Time Kerala
Kerala Breaking News

16വര്‍ഷങ്ങള്‍ക്ക് ശേഷം ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായിഹമാസ്: ഭീകരര്‍ ജീവനും കൊണ്ടോടുന്നു എന്ന് ഇസ്രായേല്‍

[ad_1]

ടെല്‍ അവീവ്: ഹമാസ് ഭീകരര്‍ക്ക് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം.16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്. ഭീകരര്‍ ഗാസയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുകയാണെന്നും, സാധാരണക്കാരായ ആളുകള്‍ ഹമാസിന്റെ താവളങ്ങള്‍ കയ്യടക്കിയെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് യാലന്റ് വ്യക്തമാക്കി.

അവര്‍ക്ക് ഈ സര്‍ക്കാരില്‍ യാതൊരു വിശ്വാസവും ഇല്ലെന്നും ഇസ്രായേലില്‍ പ്രധാന മാദ്ധ്യമങ്ങളില്‍ സംപ്രേഷണം ചെയ്ത വീഡിയോയില്‍ ഗാലന്റ് വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.

യുദ്ധം ഒരു മാസം പിന്നിടുമ്പോഴാണ് ഗാസയ്‌ക്ക് മേല്‍ ഹമാസിന് നിയന്ത്രണം നഷ്ടമായെന്ന വിവരം ഇസ്രായേല്‍ പുറത്ത് വിടുന്നത്. 240ഓളം പേരെ ഹമാസ് ഇപ്പോഴും ബന്ദികളാക്കി വച്ചിരിക്കുകയാണ്. ഗാസ പൂര്‍ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലായെന്ന് പാലസ്തീൻ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ, ഗാസമുനമ്പിന്റെ വടക്കൻ ഭാഗത്ത് ഹമാസ് നിയന്ത്രണമില്ലെന്ന് ഇന്നലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവന ഇറക്കിയിരുന്നു.

‘ഫലത്തിൽ, വടക്കൻ ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടു. അവർക്ക് അവിടെ ഒളിക്കാൻ ഇടമില്ല. സിൻവാർ മുതൽ അവസാനത്തെ ഭീകരൻ വരെ: ഹമാസുകളെല്ലാം മരിച്ചവരാണ്. നമ്മുടെ സൈന്യം അവരെ മണ്ണിനും മണ്ണിനും മുകളിലൂടെ ആക്രമിക്കുകയാണ്. ഞങ്ങൾ തുടരും. പൂർണ്ണ ശക്തിയോടെ, പൂർണ്ണ ശക്തിയോടെ, വിജയം വരെ’ എന്നായിരുന്നു പ്രസ്താവന. അതേസമയം, ഭീകരർ രോഗികളായ കുട്ടികളെ കവചമാക്കി ആശുപത്രിക്കുള്ളിൽ ആയിരുന്നു എന്നും ഇസ്രായേൽ അവകാശപ്പെടുന്നു.



[ad_2]

Post ad 1
You might also like