[ad_1]

ഒട്ടാവ: കാനഡയിൽ സിഖ് വംശജനും മകനും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെന്നു കരുതുന്നവരുടെ വിഡിയോ പുറത്തുവിട്ട് പൊലീസ്. പുറത്തുവിട്ട വിഡിയോ കേസന്വേഷണത്തിന് സഹായകമാകുമെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകി സഞ്ചരിച്ച വാഹനത്തിന്റെയും മറ്റും ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. വെടിവയ്പ്പിനു മുൻപോ ശേഷമേ ദൃശ്യത്തിലുള്ള വാഹനമോ പ്രതിയെന്ന സംശിക്കുന്നയാളെയോ കണ്ടിട്ടുണ്ടെങ്കിൽ അത് പൊലീസിനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നവംബർ ഒൻപതിനാണ് കാനഡയിലെ എഡ്മോൻടണിലെ ഗ്യാസ് സ്റ്റേഷനു സമീപം, സിഖുകാരനായ ഇന്ത്യൻ വംശജൻ ഹർപ്രീത് സിങ് ഉപ്പലും അയാളുടെ 11 വയസുള്ള മകനും വെടിയേറ്റു മരിച്ചത്. സംഘടിത കുറ്റകൃത്യങ്ങളിൽ പ്രധാനിയായിരുന്നു കൊല്ലപ്പെട്ടയാളെന്നാണു വിവ
പാചകത്തിനിടെ തീപൊള്ളലേറ്റാൽ പേസ്റ്റ് തേയ്ക്കുന്നവരാണോ നിങ്ങൾ? കിട്ടുന്നത് എട്ടിന്റെ പണി!
കൊല്ലപ്പെട്ട ഉപ്പലിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഏതെങ്കിലും സംഘടനയിൽ അംഗമാണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇയാൾ ‘ബ്രദേഴ്സ് കീപ്പേഴ്സ്’സംഘവുമായി ബന്ധപ്പെട്ട ആളാണെന്നും യുണൈറ്റഡ് നേഷൻസ് സംഘവുമായുള്ള ഗ്യാങ് വാറാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് ലഭ്യമായ വിവരം.
[ad_2]
