Real Time Kerala
Kerala Breaking News

ആഗ്രയിൽ ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സഹായത്തിനായി കരഞ്ഞ് യുവതി – വീഡിയോ വൈറൽ

[ad_1]

ആഗ്രയിലെ ഒരു ഹോംസ്റ്റേയിലെ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുവതിയെ മർദിക്കുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്ത ശേഷമായിരുന്നു പീഡിപ്പിച്ചത്. അവൾ സഹായത്തിനായി നിലവിളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

തന്റെ സുഹൃത്തും മറ്റുചിലരും ചേർന്ന് തന്നെ നിർബന്ധിച്ച്‌ മദ്യം കുടിപ്പിച്ചെന്ന് യുവതി പോലീസിനോട് പറഞ്ഞു. അവരിൽ ഒരാൾ തന്റെ തലയിൽ അടിച്ച് ഒരു ഗ്ലാസ് ബോട്ടിൽ പൊട്ടിച്ചെന്നും യുവതി പറയുന്നു. ബലാത്സംഗം, ആക്രമണം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹോംസ്‌റ്റേയിലെ ജീവനക്കാരിയാണ് പരാതിക്കാരി. പെൺകുട്ടിയെ ഒരു പുരുഷൻ മുറിയിലേക്ക് വലിച്ചിഴക്കുന്നതിനിടയിൽ സഹായത്തിനായി അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലാണ്.

‘ദയവായി എന്നെ സഹായിക്കൂ!’, പ്രതികളിൽ ഒരാൾ അവളെ ഒരു മുറിയിലേക്ക് വലിച്ചിഴക്കുമ്പോൾ യുവതി കരഞ്ഞ് പറയുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘എനിക്ക് നാല് പെൺമക്കളുണ്ട്, അവർ എന്നെ വലിച്ചിഴച്ചു, എന്റെ ഫോൺ എടുത്തു. എന്റെ വീഡിയോ ഉപയോഗിച്ച് അവർ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നു. അവർ എന്നിൽ നിന്ന് പണവും വാങ്ങി’, മറ്റൊരു വീഡിയോയിൽ യുവതി പറഞ്ഞു.

ഹോട്ടലിൽ ബലാത്സംഗം നടന്നതായി ആഗ്രയിലെ താജ്ഗഞ്ച് പോലീസിന് വിവരം ലഭിച്ചതായി മുതിർന്ന പോലീസ് ഓഫീസർ സദർ അർച്ചന സിംഗ് പറഞ്ഞു. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ, സംഭവത്തിൽ കേസെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വാടക വസ്തുവായ ഹോംസ്റ്റേ സീൽ ചെയ്തതായും അവർ പറഞ്ഞു.



[ad_2]

Post ad 1
You might also like