Real Time Kerala
Kerala Breaking News

ത്രിദിന സന്ദർശനം: കേന്ദ്രമന്ത്രി വി മുരളീധരൻ ജപ്പാനിൽ

[ad_1]

ടോക്കിയോ: ത്രിദിന ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരൻ ജപ്പാനിൽ എത്തി. ജപ്പാൻ വിദേശകാര്യ സഹമന്ത്രി ഹൊറി ഐവാവോയുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതും വിവിധ മേഖലകളിലെ പങ്കാളിത്തവും സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി.

സാമ്പത്തിക, വ്യാപാര, വ്യവസായ ഉപമന്ത്രി ഇഷി ടാക്കുവുമായും വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ജപ്പാൻ – ഇന്ത്യ അസോസിയേഷൻ പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി.

ടോക്കിയോയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായും വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പ്രവാസി സമൂഹത്തെയും കേന്ദ്രമന്ത്രി അഭിസംബോധന ചെയ്തു. ടോക്കിയോയിലെ അസകുസയിൽ സ്ഥിതി ചെയ്യുന്ന പുരാതന ബുദ്ധക്ഷേത്രമായ സെൻസോ-ജിയിലും അദ്ദേഹം സന്ദർശനം നടത്തി.

ഒയിറ്റയിലെ റിറ്റ്സുമൈക്കൻ ഏഷ്യാ പസഫിക് യൂണിവേഴ്സിറ്റിയിൽ ‘ഇന്ത്യയും ഉയർന്നുവരുന്ന ലോകവും’ എന്ന വിഷയത്തിൽ കേന്ദ്രമന്ത്രി പ്രഭാഷണം നടത്തും. ഇരുരാജ്യങ്ങളുടെയും സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാകും സന്ദർശനം.



[ad_2]

Post ad 1
You might also like