Real Time Kerala
Kerala Breaking News

ഫേസ്ബുക്ക് പണിമുടക്കി: പ്രതിസന്ധി വന്നതോടെ  ഉപയോക്താക്കൾ ആശങ്കയിൽ 

[ad_1]

ലണ്ടൻ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലാണ് ഉപയോക്താക്കൾ പ്രതിസന്ധിയിലായത്. നിരവധി ആളുകൾ ഫേസ്ബുക്ക് ഡൗൺ എന്ന ഹാഷ്ടാഗോടെ എക്‌സിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഫേസ്ബുക്കിൽ ‘ഇൻസഫിഷ്യന്റ് പെർമിഷൻ’ എന്ന കമാൻഡ് പോപ്പ് അപ്പ് ചെയ്യുന്നുണ്ടെങ്കിലും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ തടസമില്ലായിരുന്നു. എന്നാൽ നിലവിൽ ഫീഡ് തന്നെ ലഭ്യമാകാത്ത സ്ഥിതിയിലെത്തി കാര്യങ്ങളും. വിവിധ പേജുകളും കാണാൻ സാധിക്കില്ല.

This page isn’t available at the mometn എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്. ഫേസ്ബുക്കിന് തകരാർ സംഭവിച്ചതായി ഡൈൺ ഡിട്ടെക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആഴ്ച മുൻപും ഫേസ്ബുക്ക് പണിമുടക്കിയിരുന്നു. എന്നാൽ രണ്ട് മണിക്കൂറുകൾക്കകം തന്നെ മെറ്റ തകരാർ പരിഹരിച്ചു.

 



[ad_2]

Post ad 1
You might also like