Real Time Kerala
Kerala Breaking News

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് തിരക്കേറുന്നു, 20 മിനിറ്റില്‍ വിറ്റത് രണ്ടര ലക്ഷത്തോളം ടിക്കറ്റുകള്‍

[ad_1]

 

അമരാവതി: തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനായുള്ള ടിക്കറ്റുകളുടെ വിതരണത്തില്‍ വര്‍ദ്ധന. 20 മിനിറ്റില്‍ വിറ്റത് രണ്ടര ലക്ഷം ടിക്കറ്റുകളെന്ന് കണക്കുകള്‍ പുറത്തുവിട്ട് തിരുപ്പതി ദേവസ്വം ബോര്‍ഡ്. 300 രൂപയുടെ പ്രത്യേക പ്രവേശന ടിക്കറ്റുകളും വിറ്റഴിച്ചതായി ദേവസ്വം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഈ കണക്കുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയത്.

വൈകുണ്ഡ ഏകാദശി’ ദിനമായ ഡിസംബര്‍ 23 മുതലാണ് വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം ആരംഭിക്കുന്നത്. 2024 ജനുവരി ഒന്ന് വരെ 10 ദിവസത്തേക്കാണ് പ്രത്യേക ദര്‍ശനം അനുവദിക്കുക. 300 രൂപയുടെ 2.25 ലക്ഷം ടിക്കറ്റുകള്‍ വിറ്റതോടെ ആറേമുക്കാല്‍ ലക്ഷം രൂപയാണ് ദേവസ്വത്തിന് വരുമാനം ലഭിച്ചിരിക്കുന്നതെന്ന് ദേവസ്വത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.



[ad_2]

Post ad 1
You might also like