[ad_1]

ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലേക്കും സമീപ പ്രദേശത്തേക്കും ഒരിടവേളയ്ക്ക് ശേഷം മിസൈൽ ആക്രമണം നടത്തി റഷ്യ. രാജ്യത്തിന്റെ കിഴക്കും തെക്കും ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ തകർത്തതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 08:00 മണിക്ക് (0600 GMT) ഒരു റഷ്യൻ ബാലിസ്റ്റിക് മിസൈൽ തലസ്ഥാനത്തേക്ക് വിക്ഷേപിച്ചതായി കീവ് സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി സെർഹി പോപ്കോ പറഞ്ഞു.
’52 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം, ശത്രുക്കൾ കീവിന് നേരെ മിസൈൽ ആക്രമണം പുനരാരംഭിച്ചു. മിസൈൽ കീവിൽ പതിച്ചില്ല. മണ്ണിൽ പതിക്കും മുൻപ് എയർ ഡിഫൻഡർമാർ അത് വെടിവച്ചു വീഴ്ത്തി. തലസ്ഥാനത്ത് ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായിട്ടില്ല’, പോപ്കോ പറഞ്ഞു.
അതേസമയം, പ്രദേശത്തെ അഞ്ച് സ്വകാര്യ വീടുകൾക്കും നിരവധി വാണിജ്യ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി സെൻട്രൽ കീവ് മേഖലയുടെ റീജിയണൽ ഗവർണർ റസ്ലാൻ ക്രാവ്ചെങ്കോ പറഞ്ഞു. രണ്ട് റഷ്യൻ മിസൈലുകൾ സെറ്റിൽമെന്റുകൾക്കിടയിലുള്ള വയലിൽ പതിച്ചതായി അദ്ദേഹം പറഞ്ഞു. തെക്കൻ, കിഴക്കൻ മേഖലകളിൽ ഒറ്റരാത്രികൊണ്ട് റഷ്യൻ സേന വിക്ഷേപിച്ച 31 ഇറാൻ നിർമ്മിത “ഷാഹെദ്” ഡ്രോണുകളിൽ 19 ഉക്രെയ്നിന്റെ വ്യോമ പ്രതിരോധക്കാർ വെടിവച്ചിട്ടതായി വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.
[ad_2]
